വൈണിക നൈപുണ്യമെന്നോളമവനു

രാഗം: 

കാംബോജി

താളം: 

ചെമ്പട

ആട്ടക്കഥ: 

ശാപമോചനം

കഥാപാത്രങ്ങൾ: 

ഉർവ്വശി

വൈണിക നൈപുണ്യമെന്നോളമവനു ധÿ

നുഷ്‌ക്കല തന്നിലുണ്ടോ സഖീ ചൊല്ലു നീ,

നടനത്തികവെനിക്കുള്ളപോലിന്നവÿ

നടരിൽ മികവേറ്റമുണ്ടോ സഖി,

അവനെന്നു ചൊന്നവൻ അവലോകിതേശ്വരൻ, 

അർജ്ജുനനെന്നറിവീലയോ നീ?

ആരുഢരഥനായി ഗാണ്ഡീവധാരിയായ് 

വിമത നിഷൂദന നടന പ്രിയൻ തന്റെ

യുടൽ കണ്ടു ഞാൻ പണ്ടു മുനി മാനസങ്ങളെ 

കളിയായ് കളിച്ചതിൻ ഫലമെന്റെ രുജ പൂണ്ട കരളിന്നറിഞ്ഞൂ സഖീ,

ഭംഗം വരാതെന്റെ കബരീഭരമഴിÿ

ച്ചംഗപടവും ഞൊറിഞ്ഞുടുത്തുള്ള തുÿ

കിലുമഴിക്കവേ കാഞ്ചന കാഞ്ചിതൻ 

നൂലറ്റു മുത്തുകൾ ചിന്നിതറി ഹാ

സത്രപയാകുന്നു ചൊല്ലുവാൻ ഞാൻ കണ്ട സ്വപ്നവുമിന്നു സഖീ