വീരന്മാർ തമ്മിലേവം

രാഗം: 

കേദാരഗൌഡം

ആട്ടക്കഥ: 

രാജസൂയം (വടക്കൻ)

അഭിനയശ്ലോകം
വീരന്മാർ തമ്മിലേവം കഠിനതരമുടൻ ദ്വന്ദ്വയുദ്ധം തുടങ്ങീ
പാരം ഭീമൻ തളർന്നു തദനു വിജയനാൽ തദ്വധോപായ സാരം
സാരജ്ഞൻ കണ്ടു ഭീമൻ, ഝടിതി മഗധനെ തള്ളിയിട്ടാശു ദേഹം
നേരെക്കീറിക്കളഞ്ഞ പ്പവനജനവനെ കാലഗേഹത്തിലാക്കി.

അരങ്ങുസവിശേഷതകൾ: 

വിജയനാൽ തദ് വധോപായം എന്ന് ശ്ലോകത്തിൽ പറയുന്നുണ്ടെങ്കിലും അരങ്ങത്ത്, കൃഷ്ണൻ വെറ്റിലകീറി രണ്ടുവശത്താക്കിയിട്ടു കാണിക്കുന്നു. (ഈ മാറ്റം ദുര്യോധനവധത്തിൽ കൃഷ്ണനാണല്ലൊ തുടയിലടിക്കാൻ കാണിക്കുന്നത്, അതിന്റെ സ്വാധീനമാകാം എന്ന് പ്രശസ്ത കഥകളി ഗായകൻ ശ്രീ നെടുമ്പള്ളി രാം‌മോഹൻ) ഭീമൻ അപ്രകാരം ജരാസന്ധനെ വധിക്കുന്നു. കൃഷ്ണനും ഭീമാർജ്ജുനന്മാരും ചേർന്ന് ബന്ധനസ്ഥരായ രാജാക്കന്മാരെ കാരാഗൃഹത്തിൽ നിന്നും മോചിപ്പിച്ച്, ജരാസന്ധപുത്രനായ സഹദേവനെ മഗധരാജാവായി അഭിഷേകം ചെയ്യിക്കുന്നു. രാജസൂയത്തിന് ശ്രമിക്കാനായി തീരുമാനിച്ച് മൂന്നുപേരും കൂടി നാലാമിരട്ടിയെടുത്ത് മാറുന്നു.