പ്രണയവാരിധേ കേൾക്ക

രാഗം: 

കാംബോജി

താളം: 

മുറിയടന്ത 14 മാത്ര

ആട്ടക്കഥ: 

ഉത്തരാസ്വയംവരം

കഥാപാത്രങ്ങൾ: 

സുദേഷ്ണ

പല്ലവി
പ്രണയവാരിധേ! കേൾക്ക മേ വചനങ്ങൾ
പ്രാണനായക! സാമ്പ്രതം.
അനുപല്ലവി
കണവാ! നീ മമ ശരണമയ്യോ വരിക സവിധേ
കരുണയെന്നിയേ മലർശരൻ മയി
കണകൾ ബത! ചൊരിയുന്നു നിരവധി.
ചരണം 1
ജാതി മുമ്പാം ലതാജാതിയിതാ സുമചയ-
കിസലയ പരിശോഭിതാ
ചൂതമുഖതരുസംഗതാ വിലസുന്നു.
ഭൂരിഫലാനതാ സംജാതസുഖമൊടു
മമ തു കുചകലശാങ്ക പാളികൾ
ചെയ്ക വിരവൊടു.
ചരണം 2
മന്ദപവനനിതാ വീശീടുന്നു അതി
മധുരം കോകിലനാദം കേൾക്കുന്നു.
ഇന്ദുസമമുഖ! സുമധുരം ദ്രുത-
മിന്നു തരിക തവാധരം അര-
വിന്ദസുന്ദരനയന! നരവര-
വൃന്ദവന്ദിതചരണ! പരിചൊടു.