ക്ഷ്വേളാ ഘോഷാതി ഭീതി പ്രചലദനിമിഷാ

രാഗം: 

ഘണ്ടാരം

ആട്ടക്കഥ: 

കിർമ്മീരവധം

ക്ഷ്വേളാ ഘോഷാതി ഭീതി പ്രചലദനിമിഷാ സിംഹികാഭാഷ്യ പുഷ്യ
ദ്വേഷാ ദോഷാചരിത്ഥം ഖലു നിജ വപുഷാ ഭീഷയന്തി പ്രദോഷേ
ഈഷാ കുലംകഷേണ പ്രപരുഷപരുഷാ ജോഷമാദായ ദോഷാ
യോഷാ ഭൂഷാമനൈഷീല്‍ പ്രിയവധരുഷിതാ പാര്‍ഷതീം ദൂരമേഷ

അർത്ഥം: 

ഭർത്തൃവധം കൊണ്ട് രോഷാകുലയായ സിംഹിക എന്ന ആ രാക്ഷസി സന്ധ്യാവേളയിൽ വർദ്ധിച്ച പകയോടുകൂടി അട്ടഹാസത്തിന്റെ രൂക്ഷതകൊണ്ട് ദേവന്മാരെ കൂടെ വിറപ്പിക്കത്തക്കവണ്ണം ഇങ്ങിനെ പറഞ്ഞതിനുശേഷം സ്വന്തം രൂപം പ്രദർശിപ്പിച്ച് ഭീഷണിപ്പെടുത്തിക്കൊണ്ട് കലപ്പയുടെ തണ്ടുപോലെയുള്ള പരുക്കൻ സന്ധികൾടുകൂടിയ കൈകൾ കൊണ്ട് സ്ത്രീരത്നമായ പാഞ്ചാലിയെ പിടിച്ച് വലിച്ച് ഒരക്ഷരം ശബ്ദിക്കാതെ അകലേയ്ക്ക് കൊണ്ടുപോയി.