ആഹവം ചെയ്‌വതിന്നായേഹി

രാഗം: 

കേദാരഗൌഡം

താളം: 

ചെമ്പട

ആട്ടക്കഥ: 

ബാലിവിജയം

കഥാപാത്രങ്ങൾ: 

രാവണന്‍

ഭൃത്യൈരാത്മസുതേന മാലിസഹിതോ നക്തഞ്ചരാധീശ്വരോ

ഗത്വാ സോപ്യമരാവതീം ധൃതമഹാഖഡ്ഗാദിസർവ്വായുധഃ

സത്രാസാമരബദ്ധഗോപുരകവാടം ഘട്ടയൻ മുഷ്ടിനാ

സുത്രാമാണമുദീരിതാട്ടഹസിതോ യുദ്ധാർത്ഥമാഹൂതവാൻ.

ആഹവം ചെയ്‌വതിന്നായേഹി സുരാധിപ!

ബാഹുബലം മേ കാണ്മാൻ മോഹമുണ്ടെങ്കിലോ നീ

സംഹൃതാസുരസമൂഹ! വരിക ബഹു-

സാഹസസ്മിതേഹ-നാകഗേഹ മേഘവാഹ-അതിദുരീഹ!

വീരനെങ്കിലോ പുരദ്വാരം തുറന്നു വേഗാൽ

ഘോരമായ ശരധാരഹേതിവരധാരിയായി ദൂരേ-ഇഹ വലാരേ!

വരിക നേരേ – ചപല! രേരേ

ജംഭശാസന തവ കുംഭിവീരനെക്കണ്ടാൽ

കുംഭമമ്പോടുമഹം പിളർപ്പനിന്നു സം‌പ്രഹൃത്യ കൊമ്പും-സപദി

ഡംഭും നിന്റെ വൻപും-അപ്പോളമ്പും

പണ്ടു മാലിതന്നുടെ കണ്ഠം മുറിച്ചശേഷം

കണ്ടിതോ ഝടിതി രണ്ടു സഹജർ വൈ-

കുണ്ഠഭീതികൊണ്ടു തത്ര മണ്ടുന്നവരു രണ്ടുമിന്നുമുണ്ട്

തത്ര സുമാലിതന്റെ പുത്രീ കൈകസിയുടെ

പുത്രനായ ദശവക്ത്രനേഷ ഞാൻ,

ഓർത്തുകൊൾക നക്തഞ്ചരകുലോത്ഥൻ-

ഗിരിശഭക്തൻ-അധികശക്തൻ

അർത്ഥം: 

യുദ്ധനായി വന്നു ഞങ്ങൾ ഹേ ദേവേന്ദ്രാ. എന്റെ കയ്യൂക്ക് കാണാൻ മോഹം ഉണ്ടെങ്കിൽ നീ വരിക. ഗോപുരദ്വാരം തുറന്ന് വേഗം വരിക. ഐരാവതത്തിന്റെ മസ്തകം പിളർന്ന് കൊമ്പും ഒടിയ്ക്കും. നിന്റെ വമ്പും കളയും. മാലിയെ വധിച്ചശേഷം അവന്റെ സഹോദരന്മാരായ രണ്ടുപേരും ഇന്നും ഉണ്ട്. ആ സുമാലിയുടെ പുത്രിയായ കൈകസിയുടെ മകൻ ദശകണ്ഠനായ രാവണനാണ് ഞാൻ.