അമലഗുണ നന്മുനേ കിമപി മമ മാനസേ

രാഗം: 

ഇന്ദളം

താളം: 

ചെമ്പ

ആട്ടക്കഥ: 

സീതാസ്വയംവരം

കഥാപാത്രങ്ങൾ: 

ദശരഥൻ

ഏവം മുനീന്ദ്രനരുള്‍ചെയ്‌തതു കേട്ടു ഭൂപന്‍

താവന്മനോജ്ഞ ശിശുപുത്രവിയോഗ ഭീത്യാ

സാവേദനം മുനിയെയുള്ളഭയത്തിനാലു

മേവം പരിപ്ലവമനാ നിജഗാദ രാജാ.

അമലഗുണ നന്മുനേ കിമപി മമ മാനസേ

രാമനെപ്പിരിവതിന്നു ധൈര്യമില്ലേ പരം

ഷോഡശവയസ്സുപോലുമില്ല ബാലനു

കൂടെ മമ തനയനെ കൊണ്ടുപോകരുതഹോ

കൗണപരോടമര്‍ചെയ്‌വതിന്നിവന്‍ പോരുമോ

രണമതിലനേകധാ കുടിലരവരല്ലോ

തനയര്‍ നാലുപേരിലും രാമനോളം കൃപ

മുനിതിലക മറ്റൊരുവരിലും ഇത്രയില്ല മേ

രാക്ഷസരോടമര്‍ചെയ്‌വതിന്നു ബഹുസേനയോടു

മിക്ഷണം ഞാന്‍ തന്നെ വരുവാനരുളീടുക നീ

ആജീവിതം സപദി രജനിചരനീചരോടു

ആജിചെയ്‌തീടുവാന്‍ സമ്മതിച്ചീടുക