നൃപതിവര

രാഗം:കല്യാണി

താളം:ചെമ്പ 5 മാത്ര

കഥാപാത്രം:കങ്കൻ

നൃപതിവര ! ശൃണു വചനം നീതി ഗുണ വസതേ ! അലമലമിതിന്നു പുനരാധി കൊണ്ടയി വീര !

ചരണം 1

വലലനിതിനെത്രയും മതിയെന്നതറിക; ബലശാലികളില്‍വെച്ചു ബഹുമാന്യനല്ലോ.

ചരണം 2

പണ്ടു ധര്‍മ്മസുതസവിധേ പാര്‍ക്കുന്ന കാലമിവന്‍ കുണ്ഠതയെന്നിയേ മല്ലകുലമനേകം ജയിച്ചോന്‍ കണ്ടിരിക്കുന്നിവനുടയ കരബലമഹോ ഞാന്‍