പേശലാനനേ കാൺക കാന്തനെ

രാഗം: 

നവരസം

താളം: 

ചെമ്പട

ആട്ടക്കഥ: 

ബാണയുദ്ധം

കഥാപാത്രങ്ങൾ: 

ചിത്രലേഖ

പേശലാനനേ കാൺക കാന്തനെ ക്ഷ്മാശശാങ്കനെ

ക്ളേശമകലെ നീക്കി കേശവ പൗത്രനുമായി

ആശയ്ക്കൊത്ത ലീലകൾ ആശു നീ തുടങ്ങുക

പശ്ചിമാംബുധിമദ്ധ്യേ സാശ്ചര്യം വിളങ്ങുന്ന

അച്യുതവാസോജ്ജ്വലദ്വാരകാപുരേ

വിശ്വസ്തനായ് ഉറങ്ങും വിശ്വൈകനാഥ പൗത്രം

വിശ്വത്തിലാരും ബോധിയാതിങ്ങു കൊണ്ടുപോന്നേൻ

തോഴിമാർ പോലും കൂടി ബോധിക്കരുതീ വൃത്തം

ദൂഷണാന്വേഷികൾ ഏഷണി കൂട്ടും

രോഷിക്കും താതൻ കേട്ടാൽ ഘോഷിക്കും ദുർജ്ജനങ്ങൾ

ദോഷമില്ലേതും ബാലേ സൂക്ഷിച്ചിരുന്നുകൊണ്ടാൽ

അർത്ഥം: 

പേശലം=അഴകുള്ള, ഭംഗിയുള്ള

ക്ഷ്മാശശാങ്കനെ=ഭൂമിയിലെ ചന്ദ്രനെ