മൂഢശിഖാമണേ, രാമ

രാഗം: 

കേദാരഗൌഡം

താളം: 

അടന്ത

ആട്ടക്കഥ: 

ഖരവധം

കഥാപാത്രങ്ങൾ: 

ത്രിശരസ്സ്

തസ്മിൻകാലേ ഖരൻതാൻ ത്രിശിരസമരികേ ചൊല്ലിനാൻ സൈന്യജാലൈ-

സ്സാകം ഗത്വാ മനുഷ്യൗ വിരവൊടു നിഹതൗ ചെയ്തു വന്നീടുകേവം

തസ്മാദസ്ത്രാദിശസ്ത്രം പരിചൊടു വിരവിൽ ഭ്രാമയൻ രാമവാസം

ഗത്വായം രാമചന്ദ്രം പടപൊരുവതിനായ് ഘോരനാദേനചൊന്നാൻ

മൂഢശിഖാമണേ, രാമ, വാടാ പോർ ചെയ്‌വാൻ നട

പേടമാൻമിഴിയെ ശോഭകേടു ചെയ്തു നീ

ത്രിശിരസ്സാമഹം വന്നു കൊല്ലുവാൻ നിന്നെ

ദശകന്ധരനുടെ കനിഷ്ഠൻ ഖരനരുളാൽ

ഏഴുരണ്ടു രാക്ഷസരെ കൊന്ന വീരൻ നീ മേലി-

ലൂഴിയിൽ ജീവനോടിനി വാഴുന്നില്ലല്ലൊ

വാഴിപ്പെൻ നിന്നെയന്തകലോകത്തിലഹം

ഇന്നു നാഴികയൊന്നിനിടയിൽ പാരെട വീര

ഹന്ത മാനുഷജാതിയിലല്പനല്ലോ നീ ദൃഢ-

മന്തകാലയത്തിൽ നിന്നെയാക്കിടുന്നുണ്ടു