സന്മതേ, നീ കേൾക്ക സാധോ

രാഗം: 

തോടി

താളം: 

ചെമ്പട

ആട്ടക്കഥ: 

യുദ്ധം

കഥാപാത്രങ്ങൾ: 

ഭരതൻ

ശ്ലോകം
ഇതി പവനജവാക്യം കേട്ടു മോദേന രാജാ
പുരമഥ ലസമാനാം താം വിതാനിച്ചയോദ്ധ്യാം;
ജനനിഭിരഥ പൗരൈർദ്രഷ്ടുകാമസ്സ രാമം
ഗുഹനിലയസമീപം പ്രാപ്യ ചൊന്നാൻ തമേവം.

പദം
സന്മതേ, നീ കേൾക്ക സാധോ, ചിന്മയാകൃതേ
കുത്ര രാമചന്ദ്രൻ നീയസത്യമത ചൊല്ലിയോതാൻ.

അർത്ഥം: 

ഇപ്രകാരം ഹനുമാന്റെ വാക്ക് കേട്ട് ഭരതൻ അയോദ്ധ്യയെ വിതാ നിക്ക് അലങ്കരിച്ചു. രാമനെക്കാണാൻ കൊതിപൂണ്ട് ജനനിമാരും പൗരന്മാരും ഗുഹ നിലയസമീപമെത്തി കാത്തു നില്ക്കുന്ന സമയത്ത് ഭരതൻ ഹനുമാനോടു പറഞ്ഞു.