പ്രജ്ഞാദൃശസ്തു പ്രണിപത്യ ധീമാന്‍

രാഗം:
കാമോദരി
താളം:
പഞ്ചാരി 18 മാത്ര

പ്രജ്ഞാദൃശസ്തു പ്രണിപത്യ ധീമാന്‍
വിജ്ഞായ സിദ്ധാന്തമജാതശത്രു:
വിജ്ഞാനവിശ്വാസവിവേകശാലീ
വിജ്ഞാപയാമാസ വിഭും കുരൂണാം

അർത്ഥം:
ധീമാന്‍ വിജ്ഞാനവിശ്വാസവിവേകശാലീ അജാതശത്രുഃ ബുദ്ധിമാനും അറിവ്, ഭക്തി, വിവേകം എന്നിവ എല്ലാം കൊണ്ട് ശോഭിക്കുന്നവനുമായ (ധര്‍മ്മപുത്രര്‍) പ്രജ്ഞാദ്ര്‍ശഃസിദ്ധാന്തം വിജ്ഞായ=കുരുടന്‍റെ (ധൃതരാഷ്ട്രരുടെ) തീരുമാനം അറിഞ്ഞിട്ട്. കരുണാം വിഭൂമ്പ്രണിപത്യ വിജ്ഞാപയാമാസ=കുരുക്കളുടെ (ധൃതരാഷ്ട്രരുടെ വംശം) അധിപനെ നമസ്കരിച്ച് പറഞ്ഞു (ഉണര്‍ത്തിച്ചു)

അറിവുള്ളവനും ധൈര്യവാനും വിശ്വാസിയുമായ ധര്‍മ്മപുത്രരാകട്ടെ ധൃതരാഷ്ട്രരുടെ ഉള്ളിലിരിപ്പ് ശരിക്കും മനസ്സിലാക്കിക്കൊണ്ട് ആ കൌരവപ്രമാണിയെ വണങ്ങി ഇപ്രകാരം പറഞ്ഞു.

അനുബന്ധ വിവരം:
ഈ ശ്ലോകം പദ്മനാഭന്‍ നായരുടെ “ചൊല്ലിയാട്ടം” എന്ന പുസ്തകത്തില്‍ ഇല്ല.