നല്ലാരില്‍മണിമൌലേ

രാഗം: 

കാപി

താളം: 

ചെമ്പ

ആട്ടക്കഥ: 

ബാലിവധം

കഥാപാത്രങ്ങൾ: 

സന്യാസിരാവണൻ

ശ്ലോകം
ഏവംപറഞ്ഞു നടകൊണ്ടഥ ലക്ഷ്മണന്‍ താന്‍
താവത്സമേത്യ ജനകാത്മജയേ ദശാസ്യന്‍
സൌവര്‍ണ്ണവര്‍ണ്ണലസമാന തനും സ സീതാം
സന്ന്യാസിവേഷമൊടു വാച നിശാചരേന്ദ്രന്‍

പല്ലവി
നല്ലാരില്‍മണിമൌലേ കല്യാണികാതരാക്ഷി
വല്ലാതെ വനത്തില്‍ നീ വാഴുന്നതെന്തേ?

അനുപല്ലവി
ചൊല്ലേറും പുരുഷന്മാര്‍ക്കല്ലൊ യോഗ്യ നീ ബാലേ
അല്ലല്‍ വളരും കാട്ടില്‍ വാഴുന്നതെളുതോ

അർത്ഥം: 

ഏവംപറഞ്ഞു നടകൊണ്ടഥ:- ഇങ്ങിനെ പറഞ്ഞ് ലക്ഷ്മണന്‍ പോയി. ആ സമയത്ത് സന്ന്യാസിവേഷം ധരിച്ച് രാവണന്‍ സീതാസമീപം വന്ന് സ്വര്‍ണ്ണവര്‍ണ്ണമാര്‍ന്ന അവളോട് പറഞ്ഞു.

നല്ലാരില്‍മണിമൌലേ:- സ്ത്രീരത്നങ്ങളില്‍ ശ്രേഷ്ഠേ, മനോഹരമായമിഴികളോടുകൂടിയ മംഗളവതീ, നീ കുണ്ഠിതയായി വനത്തില്‍ വാഴുന്നതെന്തേ? പ്രസിദ്ധിയേറിയ പുരുഷന്മാര്‍ക്ക് യോഗ്യയായ പെണ്‍കിടാവേ, നീ ക്ലേശംനിറഞ്ഞ കാട്ടില്‍ വാഴുന്നത് ശരിയാണോ?
 

അരങ്ങുസവിശേഷതകൾ: 

ഇടത്തുവശത്തുകൂടി പ്രവേശിക്കുന്ന സന്ന്യാസിയെ കണ്ട്, വലത്തുഭാഗത്തിരിക്കുന്ന സീത എഴുന്നേറ്റ് ആ‍ദരവോടെ വലത്തുഭാഗത്തേക്ക് ആനയിച്ച് വന്ദിച്ച് നില്‍ക്കുന്നു. സീതയെ അനുഗ്രഹിച്ച് കേശാദിപാദം നോക്കിക്കണ്ട്‌ രാവണന്‍ പദം അഭിനയിക്കുന്നു.