ബന്ധമെന്തിഹതവചിന്തിതമേവം

രാഗം: 

ദ്വിജാവന്തി

താളം: 

ചെമ്പട 16 മാത്ര

ആട്ടക്കഥ: 

ദേവയാനി സ്വയംവരം

കഥാപാത്രങ്ങൾ: 

ദേവയാനി

ബന്ധമെന്തിഹതവചിന്തിതമേവം

ചിന്തകൊണ്ടുപരം-അന്ധയായവളില്‍

എന്തുകരുണതവവന്നിടായ്‌വന്നു?

ബന്ധുരാംഗവര! നിന്‍തൊഴിലുകള്‍

ചന്തമല്ലറികസകലവുമധുനാ

നാരിതന്‍റെപരിദേവനേപുരുഷധൈര്യബന്ധമഴിയുന്നുപോല്‍

കാരിരുമ്പുമനമാക്കിയാലവനുചേരുമോകരുണനീരജവാസിന്‍?

സ്വീയവംശഗുരുഭീതിയോഭവല്‍ക്കായകാന്തിപരിഭൂതയോസുമ-

സായകാര്‍ത്തിതവചേര്‍ന്നിടായ്വതിനുന്യായമായപരഹേതുവെന്തമഹോ

പണ്ടുചെയ്തഗുണമൊക്കെയുംമതിയി

ലിണ്ടാലെന്നിയേ മറന്ന നീ

(കാലംകൂട്ടി)

കണ്ടുകൊള്‍കതവവിദ്യസംസദി

കുണ്ഠയായിവരു-മില്ലസംശയം

(വീണ്ടും പഴയകാലം)

കുണ്ഠയായിവരും-ഇല്ലസംശയം