താതാ നിന്‍ കഴലിണകള്‍

രാഗം:
മദ്ധ്യമാവതി
താളം:
ചെമ്പട 16 മാത്ര

കഥാപാത്രങ്ങൾ:
ഘടോൽ‌ക്കചൻ

ശ്ലോകം
സ ജാതമാത്രസ്സജലാഭ്രസപ്രഭ:
സുജാതവൃത്തായതപീനദോര്‍ബ്ബല:
പ്രോത്ഥായ സദ്യ: പ്രണിപത്യ പാണ്ഡവം
പ്രോവാച വാചം പിതരം കൃതാഞ്ജലി:

പല്ലവി
താത നിന്‍ കഴലിണകള്‍ കൈതൊഴുന്നേന്‍ മയി
സാദരം കൃപയുണ്ടാകവേണമല്ലോ

ചരണം 1
കല്മഷമകന്ന നുജ്ഞ ചെയ്തീടേണം ഇന്നു
നിര്‍മ്മലമാനസ പോവനമ്മയോടും
അർത്ഥം:
ശ്ലോകം

കാര്‍മേഘ തുല്യനും നീണ്ടുരുണ്ട് തടിച്ച കൈകളോടു കൂടിയവനും ആയ ആ ബാലന്‍ ജനിച്ചയുടന്‍ തന്നെ എഴുന്നേറ്റു നിന്ന് തന്റെ പിതാവായ ഭീമസേനനെ നമസ്കരിച്ചു പറഞ്ഞു.

പദം

അച്ഛാ അവിടത്തെ പാദങ്ങളില്‍ ഞാന്‍ നമിക്കുന്നു. എന്നില്‍ ദയ വേണം. ദോഷമകന്ന് അമ്മയോട് കൂടെ പോകുവാന്‍ അനുമതി നല്‍കിയാലും.