ഉഗ്ര പരാക്രമാനായ്‌ 

രാഗം: 

ബിലഹരി

താളം: 

മുറിയടന്ത – ദ്രുതകാലം

ആട്ടക്കഥ: 

രാവണോത്ഭവം

കഥാപാത്രങ്ങൾ: 

കുംഭകർണ്ണൻ

ചരണം1:
ഉഗ്രപരാക്രമനായ്മേവീടുമെ-
ന്നഗ്രജാ കേള്‍ക്ക ഭവാന്‍ എനി-
ക്കാഗ്രഹമേറെയുണ്ടാകകൊണ്ടിന്നിപ്പോള്‍
വ്യഗ്രമായ്‌വന്നുകാര്യം

ചരണം2:
നിര്‍ദ്ദേവത്വം വേണമെന്നു നിനച്ചുഞാ-
നര്‍ത്ഥിക്ക കാരണമായതു
നിദ്രാവത്വമല്ലോ വന്നു സിദ്ധിച്ചതും
നക്തഞ്ചരാധിപതേ ജയജയ

അർത്ഥം: 

ഉഗ്രപരാക്രമാനായ എന്റെ ജ്യേഷ്ഠാ അങ്ങ് കേട്ടാലും. എനിക്ക് അത്യാഗ്രഹം ഉണ്ടായതിനാല്‍ ഇപ്പോള്‍ കാര്യം നിഷ്ഫലമായി. ദേവന്മാരില്ലാതാവണമെന്നു മോഹിച്ച് വരം ആവശ്യപ്പെട്ട എനിക്ക് കിട്ടിയത് ഉറക്കമാണ്.