സോദരന്മാരേ ശ്രവിപ്പിൻ

രാഗം: 

ശങ്കരാഭരണം

താളം: 

ചെമ്പട

ആട്ടക്കഥ: 

സുന്ദരീസ്വയംവരം

കഥാപാത്രങ്ങൾ: 

അഭിമന്യു

ദ്രുപ്യൽപാദാതകോലാഹലകലിതജനസ്തോമ‌മായാന്തമേനം

ദുർവ്വാരോദ്ദാമവീര്യം രവിജസുരനദീസൂനുമുഖ്യൈഃ പരീതം

സീമാതീതപ്രതാപം കനകമണിരഥാധിഷ്ഠിതം നാഗകേതും

ദൂരാൽ സം‌പ്രേക്ഷ്യ രക്ഷോപതിരിതി സഹജാവബ്രവീൽ സപ്രരോഷം

സോദരന്മാരേ! ശ്രവിപ്പിൻ, വചനമിന്നു മ-

ത്സോദരന്മാരേ! ശ്രവിപ്പിൻ

മോദമിയന്നു സുയോധനദുർമ്മതി മേദുരസന്നാഹന്വിതമെതിരേ

സാദരമിങ്ങു വരുന്നതു കാൺക, വി-

വാദമൊടിനി നാം കിം‌കരണീയം?