ശഠ ശഠ മതിയെട കഠിനം വചനം

രാഗം: 

ആരഭി

താളം: 

ചെമ്പട

ആട്ടക്കഥ: 

കർണ്ണശപഥം

കഥാപാത്രങ്ങൾ: 

ദുര്യോധനൻ

ശഠ ! ശഠ ! മതിയെട കഠിനം വചനം

നിഷ്ഠൂര ! നിന്നുടെ ദുശ്ചേഷ്ടിതമിതു കഷ്ടാല്‍ കഷ്ടതരം

ജ്യേഷ്ഠനൊടിത്ഥമനിഷ്ടം കാട്ടിയ ധൃഷ്ടത ചിത്രം ചിത്രം

ഇരുദേഹങ്ങള്‍ ധരിച്ചൊരു ദേഹിയല്ലോ കര്‍ണ്ണനുമീ ഞാനും

അറിയുകൊരര്‍ദ്ധം അപരാര്‍ദ്ധത്തെ മൂഢാ വഞ്ചിക്കില്ലല്ലോ

കണ്ടക , കര്‍ണ്ണനുനീയിനി ദൂഷണമുണ്ടാക്കിടുമെന്നാലോ

കണ്‍ഠം തവ ഞാന്‍ ഖണ്ഡിച്ചീടും കുണ്ഠതതെല്ലും കൂടാതെ !

അരങ്ങുസവിശേഷതകൾ: 

ദുര്യോധനന്‍ : “ ദുശ്ശാസനാ , ഭ്രാതൃസ്നേഹത്തിന്‍റെ പേരില്‍ ഞാന്‍ നിനക്ക് തത്കാലം മാപ്പുതരുന്നു . ഇനിയും കര്‍ണ്ണനെക്കുറിച്ച് വേണ്ടാത്തത് പറഞ്ഞാല്‍ ആദ്യം കര്‍ണ്ണദൂഷണം ചെയ്ത നിന്‍റെ നാവിനെ ഞാന്‍ അരിഞ്ഞു കളയും. രണ്ടാമത് ഗളച്ഛേദവും ചെയ്യും . കര്‍ണ്ണന്‍റെ മഹത്വം നീ മനസ്സിലാക്കിയിട്ടില്ല . അതിപ്പോള്‍ നേരിട്ട് കാണണം . അതിന് ഒരവസരം ഞാന്‍ ഇതാ സൃഷ്ടിക്കാന്‍ പോകുന്നു . നീ പോയി കര്‍ണ്ണനെ വിളിച്ച് കൊണ്ടു വാ . വേഗം വരണം.

ദുശ്ശാസനന്‍ പോകുന്നു.