മന്ത്രിവരന്മാരേ! സാദരം നിങ്ങൾ

രാഗം: 

ഘണ്ടാരം

താളം: 

അടന്ത

ആട്ടക്കഥ: 

ബാണയുദ്ധം

കഥാപാത്രങ്ങൾ: 

ബാണാസുരൻ

തൽക്കാലേ ശിപിവിഷ്ടപുഷ്ടകരുണാപീയൂഷവൃഷ്ടിപ്രഭാ-

വോൽകൃഷ്ടോത്ഭട ബാഹുശാഖി വികസൽ പീനാപദാനാകുരഃ

പുത്ര്യാ യോഗ്യതമം വരം നിരുപമം സഞ്ചിന്തയൻ മന്ത്രിണാ-

വാഹൂയാഥ ബഭാണ നീതിനിപുണോ ബാണോസുരഗ്രാമണിഃ

മന്ത്രിവരന്മാരേ! സാദരം നിങ്ങൾ

മന്ത്രിതമൊന്നു ധരിക്കേണം

മന്ത്രവിഹീനനാം പാർത്ഥിവൻ രാജ്യ-

തന്ത്രത്തിനു പാത്രമല്ലെടോ

എന്നുടെ താതൻ മഹാബലി വിശ്വ-

മുന്നതവീര്യൻ ജയിച്ചതും

കിന്നരനാരിമാരെല്ലാരുമതു-

മന്നിടംതന്നിൽ പാടുന്നില്ലേ?

ഭർഗ്ഗനും ഭൂതഗണങ്ങളും മമ

ദുർഗ്ഗരക്ഷ ചെയ്യുന്നില്ലയോ?

നിർജ്ജരവീരന്മാരാഹവേ ഭുജ-

നിർജ്ജിതരായങ്ങു വാഴുന്നു

ദാരികയും നവയൗവ്വനം വന്നു

വീരവരരെ! വളരുന്നു

മല്ലമിഴിക്കിന്നു യോഗ്യനായോർക്കിൽ

നല്ലവരനെ കാണുന്നില്ല

അരങ്ങുസവിശേഷതകൾ: 

കുംഭാണ്ഡൻ പ്രവേശിയ്ക്കുന്നു. വന്ദിയ്ക്കുന്നു.