സചിവവരരേ സരസവചനമിതു

രാഗം: 

കേദാരഗൌഡം

താളം: 

ചെമ്പ

ആട്ടക്കഥ: 

സുന്ദരീസ്വയംവരം

കഥാപാത്രങ്ങൾ: 

ദുര്യോധനൻ

ഇത്ഥം ഭാര്യയോടൊത്തു ചിത്തജരണേ നേർത്തോരുമോദത്തൊടും

നിത്യം തന്നുടെ പത്തനത്തിനകമേ ഭൂത്യാവസിക്കും വിധൗ

പേർത്തും പാർത്ഥരിലാത്തശത്രുതപെരുത്തത്യാദരം പാർത്ഥിവൻ

പ്രീത്യാ സത്വരമത്ര മന്ത്രിവരരോടേവം വ്യഭാണീദ് ഗിരം

സചിവവരരേ സരസവചനമിതു കേൾക്ക ഭോ!

ഉചിതതരമാശു രിപുനിചയഹരരേ! മുദാ

ശീലമൊടു രാജ്യപരിപാലനമതിങ്കലിഹ

മാലുതടയാതെ ജനജാലമമരുന്നിതോ?

കുന്തീസുതരായ പരിപന്ഥികളൊഴിഞ്ഞു മമ

ചിന്തനമതിന്നുമപി ഹന്ത രിപുവില്ലഹോ!

നന്ദസുതനാകിയൊരു ദുർന്നയനവർക്കധിക-

മുന്നതിവരുത്തുവതിന്നുന്നു മരുവുന്നുപോൽ

യമതനയനാദികളെ സമരമതിൽ നിങ്ങളിനി

അമരപുരനാരികളോടമരുവതിനാക്ക പോയ്