അയിസഖി ശൃണു മമ

രാഗം: 

കാമോദരി

താളം: 

ചെമ്പ 20 മാത്ര

ആട്ടക്കഥ: 

നിവാതകവച കാലകേയവധം

കഥാപാത്രങ്ങൾ: 

തോഴി(മാർ)

സ്വർവാരനാരീഗണനാഗ്രഗണ്യയാ
ഗീർവാണരാജാത്മകസക്തചിത്തയാ
ഉക്താംനിശമ്യാത്മസഖീ,ഗിരന്തയാ
പ്രത്യാബഭാഷേചസഖീമഥോർവശീം.

പല്ലവി :
അയിസഖിശ്രൃണുമമവാണീമിഹ
മഹിതതമേകല്യാണി

ചരണം 1:
സത്തമനവനതിധീരൻ
പുരുഷോത്തമസദൃശനുദാരൻ

ചരണം 2:
എത്തുകിലവനൊടുയോഗം
തവയുക്തമവനിലനുരാഗം

ചരണം 3:
ചിത്തമറിഞ്ഞീടാതെ
മദനാർത്തിതുടങ്ങീടാതെ,
നിയമവിഘാതത്തിനായിചെന്നു
വയമസമർത്ഥരായ്‌വന്നു.

ചരണം 4:
പ്രിയമവനിൽപുനരിന്നു
സ്വയമവമതിവരുത്തുന്നു.

അർത്ഥം: 

അല്ലയോ സഖീ, ഏറ്റവും മഹിതയായുള്ളവളേ, മംഗളവതീ, എന്റെ വാക്കുകള്‍ ഇപ്പോള്‍ ശ്രവിച്ചാലും. സത്തമനും, അതിധീരനും, വിഷ്ണുതുല്യനും, ഉദാരനുമായ അദ്ദേഹത്തോട് ചേരുവാന്‍ സാധിക്കില്‍ ഭവതിയുടെ അനുരാഗം യുക്തം തന്നെ. എന്നാല്‍ അദ്ദേഹത്തിന്റെ മനസ്സറിയാതെ മദനാര്‍ത്തി തുടങ്ങരുത്. തപസ്സിളക്കുവാനായി പോയിട്ട് നാം പരാജയപ്പെട്ട് പോന്നത് ഓര്‍ക്കുക.