ദേവവ്രതസ്യ ഗിരമേവം നിശമ്യ

ആട്ടക്കഥ: 

രാജസൂയം (തെക്കൻ)

ദണ്ഡകം
ദേവവ്രതസ്യ ഗിരമേവം നിശമ്യ നര-
ദേവോപി ദേവവരതുല്യൻ
ദേവമഥകൃഷ്ണം, താവദരിജിഷ്ണം
കേവലമസൗസപദി- പാവന സുശീലമമു
മേവ വിരവൊടു നുതികൾചെയ്തു.

പാദാരവിന്ദമവനാദായമൂർദ്ധ്നി
സഹ മോദേന നീതിഗുണശാലീ
മാധവമമേയം സാദരമമായം
സൂദിദസുരാരിചയ- മാദിപുരുഷം ഹരിയെ
വേദവിദഹോ നുതികൾചെയ്തു.

വാനോർതദാ കുസുമമാനന്ദമോടവർകൾ
ദീനംവെടിഞ്ഞഥ ചൊരിഞ്ഞു
കനകനിഭചേല, വിനതജനപാലേ
മുനിനികരമഴകിനൊടു– മനസി ബഹു കുതുകമൊടു
വനജനയനനേ നുതികൾചെയ്തു.

ആലംബനം ഭുവനജാലസ്യ കൃഷ്ണമപി
സോലന്നിരീക്ഷ്യ മുദിതാത്മാ
കലിതമൃദുഹാസം, ജലദസമഭാസം
വലമഥനസദൃശനരി- കുലദലനശന്തനുജൻ-
നലമൊടു വണങ്ങി നുതികൾചെയ്തു.

അരങ്ങുസവിശേഷതകൾ: 

ധർമ്മപുത്രൻ ബ്രാഹ്മണരെക്കൊണ്ട് ശ്രീകൃഷ്ണന് അഗ്രപൂജ ചെയ്യിക്കുന്നു. ഇടത്തുനിന്നും ശിശുപാലൻ എടുത്തുകലാശത്തോടെ പ്രവേശിക്കുന്നു; ശ്രീകൃഷ്ണനെ പൂജ ചെയ്യുന്നതു കാണുന്നു. ആശ്ചര്യം, ക്രോധം, പരിഹാസത്തോടെ ധർമ്മപുത്രനോട്- ‘സദസ്സിൽ ഈ യോഗ്യന്മാരെല്ലാമിരിക്കെ നിസ്സാരനായ ഈ യാദവനെയോ നീ പൂജിക്കേണ്ടത്?എന്തു ധിക്കാരമാണിത്? ഇത് അഭിമാനമുള്ളവർ അംഗീകരിക്കുമോ? നോക്കിക്കോ.’  നാലാമിരട്ടിയെടുത്ത് പദം