ശസ്ത്രജാലം തടുക്കെടാ രാക്ഷസാ

രാഗം: 

പന്തുവരാടി

താളം: 

ചെമ്പട

ആട്ടക്കഥ: 

കിർമ്മീരവധം

കഥാപാത്രങ്ങൾ: 

ഭീമൻ

ആഹൂയാശു പരസ്പരം പരികരം ബദ്ധ്വാ തതഃ സ്പർദ്ധിനൗ
വ്യാമോഹേന സമുത്ഥിതോത്ഭടഗദൗ വ്യാഹന്യമാനൗ ഭൃശം
സംക്രുദ്ധൗ യുധി മുഷ്ടിഘാതമവനിം ഘ്നന്തൗ പ്ലുതോദ്യദ്ധ്വനീ
ബാഹാബോഹവിബാഹുജാശരവരൗ തൗ വ്യാസജേതാമുഭൗ
 

ശസ്ത്രജാലം തടുക്കെടാ രാക്ഷസാ
ശസ്തജാലം തടുക്ക നീ

നക്തഞ്ചരാധമ നികൃത്തശരീരനായി
വൈകർത്തനൻ തന്റെ വര-
പത്തനേ പോവാനൊരു
മുഹൂർത്തമതിനകത്തു

അരങ്ങുസവിശേഷതകൾ: 

കിർമ്മീരൻ പദം ആടിക്കഴിഞ്ഞ്നോക്കിക്കൊ എന്ന് കാട്ടി നാലാമിരട്ടി എടുത്ത് വലത്തു നിൽക്കവേ ഇടത്തു വശത്തു ഭീമൻ എടുത്ത് കലാശിച്ചു വന്ന് കിർമ്മീരനെ കണ്ട് എടാ എന്നെ യുദ്ധത്തിനു വിളിച്ചത് നീ തന്നെയോ. കിർമ്മീരൻ: അത് ഞാൻ തന്നെ. ഭീമൻ:- അതേയോ എന്നാൽ നോക്കിക്കോ നാലാമിരട്ടി. പദം.