ആശരനായകാ പാഹി

രാഗം: 

ഇന്ദളം

താളം: 

അടന്ത

ആട്ടക്കഥ: 

രാവണവിജയം

കഥാപാത്രങ്ങൾ: 

ഭീരു

യുദ്ധേ ബദ്ധാവലേപൈസ്തദനു കൃതരണോൽസാരേണ സാരണേപി

പ്രദ്ധ്വാസ്താശേ പ്രഹസ്തേ ധനദഭടവരൈഃ ക്ഷിപ്രഹസ്തേ പ്രഹസ്തേ

അന്യേപ്യന്യൂനവീര്യാഃ കതിചന നിഹതാസ്സാദ്ധ്വസാത്സാദ്ധ്വസാരോഃ

കേചിർ പ്രോചുർദ്ദശാസ്യം വിരചിതചരണോന്മാർഗണാ മാർഗണാർത്താ

ആശരനായകാ പാഹി ആകുലരായടിയങ്ങൾ

ആതുരപാലനം ചെയ് വാനൊരു നീയെന്യേ

പോരിനായിട്ടടിയങ്ങൾ പോയശേഷം രണം തന്നിൽ

നേരിടുവാനരുതാഞ്ഞു ദൂരവേ മാറി.

ബാഹുശാലികളാം ചിലരാഹവേ മടങ്ങി നര-

വാഹന വിരോധമെന്ന സാഹസം മൂലം

കൂർത്തുമൂർത്ത ശരതതി കോർത്തുകോർത്തു നിശാചര-

രാർത്തരായി വീണു രണപാർത്തലം തന്നിൽ.

മാണീചരൻ തന്നുടയ ബാണജാലമേല്ക്കയാലേ

ക്ഷീണരായടിയങ്ങളും കാൺക നാഥ!

അരങ്ങുസവിശേഷതകൾ: 

ഭീരു പ്രവേശിച്ചു, ശേഷം പദം.