ഭാരതാന്വയക്ഷീരജലനിധി

രാഗം: 

കാമോദരി

താളം: 

ചെമ്പട

ആട്ടക്കഥ: 

സുന്ദരീസ്വയംവരം

കഥാപാത്രങ്ങൾ: 

ദൂതൻ

ഏവം നിയുജ്യ സചിവാനഥ കൗരവേന്ദ്രേ

ദേവവ്രതാരുണസുതപ്രമുഖൈസ്സ്വമിത്രൈഃ

സത്രാസ്ഥിതേ സദസി സാദരമാത്തമോദം

ഗത്വാ സുയോധനമുവാച ബലസ്യ ദൂതഃ

ഭാരതാന്വയക്ഷീരജലനിധി

സാരജനനരാജകാരുണികമൗലിഹീര

കൗരവാധിപ, സാദരം ശൃണു

സാരമിതെന്നുടെ ഭാഷിതമധുനാ

ഭൂരിഗുണാംബുധേ! നിൻ കീർത്തിപൂരമാകുന്ന

ഹാരം ദിഗംഗനകൾ മൂർത്തി സർവ്വമതിലും

പാരാതഴകിനോടു ചാർത്തി ശോഭിച്ചീടുന്നു

പാരമിനൊയൊരു ഗൗരവം തവ

ചേരുവാൻ നൃപവീരവന്ദിത!

കാരണമൊരുമയിലണയുന്നൻപൊടു

വീര സുയോധന സുമതേ!

ഇന്ദിരാവല്ലഭൻ മുരാരി ഭക്തവത്സലൻ

നന്ദനന്ദനൻ തന്നുടെ പുത്രീ സരോരുഹാക്ഷി

സുന്ദരീരുചിരതരഗാത്രീസ്വയം‌വരത്തെ

വന്നു നിന്നൊടു ചൊന്നിടുന്നതിനിന്നമന്ദമിയന്നു രേവതി-

തന്നുടെ രമണനയച്ചെന്നറിക നീ മന്നവജിതരിപുനിചയ!

മത്തേഭഗാമിനി തൻ പതിയായ് നിശ്ചയം ചെയ്ത്

സത്തമൻ ലക്ഷണകുമാരൻ നിന്നുടെ സൂനു

ചിത്തോത്ഭവനേക്കാൾ സുകുമാരൻ തന്നൊടു ചേർന്നു

പാർത്ഥിവോത്തമ! തത്ര സത്വരമെത്തണം തവ മിത്രജനത്തൊടു-

മത്ര ഭവാനിതു സംശയമെന്നാൽ പത്രം പാർത്തുകണ്ടാലും

ശൂരസ്സുയോധനോ ദൂതം കലയന്നേവമൂചിവാൻ!

പത്രം പാണൗ പരം ധൃത്വാ സ്വാമിത്രാണി വിചക്ഷണഃ