ഹന്ത! ഹംസമേ

രാഗം: 

അഠാണ

താളം: 

ചെമ്പട

ആട്ടക്കഥ: 

നളചരിതം ഒന്നാം ദിവസം

കഥാപാത്രങ്ങൾ: 

ദമയന്തി

ഹന്ത! ഹംസമേ, ചിന്തയെന്തു തേ?
എന്നുടെ ഹൃദയം അന്യനിലാമോ?
അർണ്ണവം തന്നിലല്ലോ നിമ്നഗ ചേർന്നു ഞായം,
അന്യഥാ വരുത്തുവാൻ കുന്നു മുതിർന്നീടുമോ?

അർത്ഥം: 

പദത്തിന്റെ സാരം: കഷ്ടം! ഹംസമേ, എന്റെ മനസ്സു മറ്റൊരാളിലാകുമോ? പുഴ സമുദ്രത്തോടാണല്ലൊ ചേരേണ്ടത്‌. പുഴയുടെ പിതാവായ പർവതവും മറ്റൊരു തരത്തിൽ വരാനായി അതിനു തടസ്സം നില്ക്കില്ല.

അരങ്ങുസവിശേഷതകൾ: 

(ആട്ടം) നളന്റെ ഗുണഗണങ്ങൾ പറഞ്ഞ്‌ ദമയന്തിയുടെ മനസ്സ്‌ നളനിൽ അനുരക്തമാണെന്നുറപ്പിച്ച്‌ ഹംസം നളസമീപത്തേക്കു യാത്രയാകുന്നു.