അദ്രിവരസുസ്ഥിരമതേ പദയുഗളമദ്യ

രാഗം: 

സാരംഗം

താളം: 

ചെമ്പട

ആട്ടക്കഥ: 

നിഴൽക്കുത്ത്

കഥാപാത്രങ്ങൾ: 

ഭീമൻ

ബിഭ്രാണേ രാജ്യഭാരം ശമനഭുവി തഥാ ധാർത്തരാഷ്ട്രേണ ഗൂഢം

പ്രക്ഷോപായോപജാപഃ പ്രകൃതിഷു കൃത ഇത്യുഗ്ര വീര്യോഥ ഭീമഃ

ബുദ്ധ്വാ പൂർവപ്രയുക്താം നികൃതിമപി മുഹുഃ ക്രോധസംഘൂർണ്ണിതാക്ഷഃ

സ്മൃത്വാ ഭ്രാതൃംസ്ത്രപാസജ്വരഹൃദയ ഇദ ഭീമകർമ്മാ ബഭാഷേ

അദ്രിവരസുസ്ഥിരമതേ! പദയുഗളമദ്യ കലയേ കുലപതേ!

മുദ്രാദരിദ്രബലവിദ്രാവിതാഹിതരേ!

ഭദ്രം സുപർവേന്ദ്രമാദ്രീകുമാരരേ!

ക്ഷാത്രഗുണഗണനിലയരേ! ചിത്രതരമെത്രയുമിതിപ്പുരവരേ!

ശ്രോത്രപുടശല്യമതിമാത്രം വളർത്തുമൊരു-

വാർത്തയുളവായതണുമാത്രമറിവീലയോ?

ദുഷ്ടധൃതരാഷ്ട്ര തനയൻ കാട്ടീടുന്ന ചേഷ്ടിതമശേഷമനയം

സ്പഷ്ടേതരം സപദി കൂട്ടുന്നു കൃത്രിമം.

അന്തകതനൂജനൃപതേ! എന്തു പരിപന്ഥിയിലുപേക്ഷയയി? തേ

രന്ധ്രമറിവോൻ ഭേദതന്ത്രത്തിനാലങ്ങു

സന്ധിതെറ്റിക്കുവാൻ ചിന്തിപ്പൂപൗരരെ!

നാട്ടാർ വെറുത്തീടുകിലോ, രാട്ടിനു

നാട്ടിലൊരു നിലയെന്തഹോ?

രുഷ്ടനായ് ശത്രുവിനെ നഷ്ടമാക്കീട്ടു വിന-

യൊട്ടുക്കു പോക്കുവതിനിക്കനിഷ്ഠൻ പോരും.

വഞ്ചകനഹിദ്ധ്വജനെ ഞാൻ വീഴ്ത്തി യുധി-

നെഞ്ചിലുടനേറി മുറയായ്

വഞ്ചതികളോരോന്നു തഞ്ചമോടു ചോദിച്ചു

പഞ്ചത ഗദാഹതിയാലഞ്ചാതണയ്ക്കുവേൻ.

നാഥ! കനിവോടുമിവനെ പാർത്തതിനു

പാർഥിവ! നിയോഗിക്കുകിൽ

യൂഥപഗണത്തെ മൃഗനാഥൻ കണക്കു കുരു-

യൂഥമഥനംചെയ്തു സാധിപ്പനീഹിതം