ഇനിയയോദ്ധ്യയില്‍ നമുക്കു പോകണമല്ലോ

രാഗം: 

ഖരഹരപ്രിയ

താളം: 

പഞ്ചാരി

ആട്ടക്കഥ: 

സീതാസ്വയംവരം

കഥാപാത്രങ്ങൾ: 

വിശ്വാമിത്രൻ

സുബാഹുവാം രാക്ഷസാമാശു രാമന്‍

സ്വബാഹു വീര്യേണ ഹനിച്ചശേഷം

മുനീന്ദ്രയാഗം സുഖമായ്‌ക്കഴിഞ്ഞു

മുനീന്ദ്രനേവം രഘുവീരമൂചേ

രാമരഘുകുലേഷ ബാല ജലജലോചന

യാഗമിന്നു വിഹിതമായി സകതൗുകം മയാ

ഇനിയയോദ്ധ്യയില്‍ നമുക്കു പോകണമല്ലോ

ജനകരാജധാനിതന്നിലുണ്ടൊരു യജ്ഞം

മദനദഹനന്‍ തന്റെവില്ലുമുണ്ടു കാണലാം

വിരവൊടിന്നു മുനികളോടു പോകനാമെല്ലാം

പരിചൊടിന്നു ഗംഗയെ കടക്കണമല്ലോ

സരസിജാതനയന രാമ സകലമോഹന

തിരശ്ശീല

അരങ്ങുസവിശേഷതകൾ: 

വിശ്വാമിത്രൻ രാമലക്ഷ്മ്മണന്മാരോട് പറയുന്ന ഈ രംഗവും അരങ്ങത്ത് ഇപ്പോൾ പതിവില്ല.