പരപരിഭവത്തെക്കാള്‍ 

രാഗം: 

മാരധനാശി

താളം: 

അടന്ത 14 മാത്ര

ആട്ടക്കഥ: 

കിർമ്മീരവധം

കഥാപാത്രങ്ങൾ: 

ധർമ്മപുത്രർ

ചരണം 2:
പരപരിഭവത്തെക്കാള്‍ പെരുതായിട്ടൊരു താപം
പരിചൊടങ്ങതുമധുനാ ചൊല്ലീടാം

ചരണം 3:
അവനീദേവകള്‍ക്കന്നം അനുദിനം കൊടുത്തു ഞാന്‍
അവനഞ്ചെയ്‌വതുമെങ്ങിനെ ഈ വിപിനേ

അർത്ഥം: 

ശത്രുപീഢയേക്കാള്‍ എത്രയോവലിയൊരു സങ്കടമുണ്ട്. അതു പറഞ്ഞുകൊള്ളട്ടെ. ഈ കാട്ടില്‍ ഞാന്‍ എങ്ങിനെയാണ് നിത്യവും ഭക്ഷണംനല്‍കി ബ്രാഹ്മണരെ പോറ്റേണ്ടത്?