രാവണ മഹാമതേ കേൾക്ക

രാഗം: 

ഇന്ദളം

താളം: 

ചെമ്പ

ആട്ടക്കഥ: 

യുദ്ധം

കഥാപാത്രങ്ങൾ: 

മാല്യവാൻ

രാവണ മഹാമതേ കേൾക്ക മമ വാക്കു നീ
താവക ഹിതം ചെറ്റു ചോല്ലീടുന്നുണ്ടു ഞാൻ
തവ രാമനൊരു ദോഷമെന്നുമേ ചെയ്തിതോ
രവികുല ശിരോമണി തന്നുടെ ഭാര്യയേ
വഞ്ചിച്ചു തന്നെ നീ കൊണ്ടു പോന്നതിനാൽ
അഞ്ജസാ വന്നീടും വംശനാശം ദൃഢം
ഇനി എങ്കിലും രാമജായയാം സീതയെ
മനസി മടി കൂടാതെ നൽകിയില്ലെങ്കിലോ
ഗുണവാരിധേ വീര രാവണ മഹാമതേ
നൂനമീവംശവും നഷ്ടമാമല്ലോ