ശ്രീവാസുദേവ! ജയ ശൗരേ! 

രാഗം: 

സാവേരി

താളം: 

ചെമ്പ

ആട്ടക്കഥ: 

രാജസൂയം (തെക്കൻ)

കഥാപാത്രങ്ങൾ: 

സുദർശനം

ശ്ലോകം
ഭാസ്വൽഭാസ്കര ഭാസുരാരിനികര പ്രോൽഗച്ഛദുസ്രച്ഛടാ
സദ്യഃ ക്ണുപ്തകരാളമാംസളതമോ ഭംഗം രഥാംഗാഭിധം
വൈകുണ്ഠസ്യ സുരാരികണ്ഠകദളീകാണ്ഡാടവീകർത്തന-                         
ക്രീഡാജസ്രവിനോദസാധകതമം പ്രാദുർബഭൂവായുധം.

പദം
ശ്രീവാസുദേവ! ജയ ശൗരേ! ശ്രീപതേ!
ശ്രീവത്സ വത്സ! ഭഗവൻ! ജയ ഹരേ!
ഹന്ത തവ ശാസനേന ചേദിപനെ
ചന്തമൊടു രണധരണിയിൽ കൊന്നു ഞാൻ
കൗന്തേയസഖ! നതജനാവനധുരീണ!
കിന്തു കരണീയമധുനാ വദ വിഭോ
താവക കൃപാബലേന സകലമപി സാധിപ്പനിന്നു ഞാനും
മുരമഥന ദേവകീസുകൃതപരിപാക! കരുണാനിധേ!
ദൈതേയ! വനകൃശാനോ ദേവേശ!
മീനകച്ഛപകോല ഹേ! നരഹരേ
ദീനജനപാലക വടോ!
ഭാർഗ്ഗവ! ഭാനുകുലദീപ! ബലരാമ!
യദുനന്ദന! മാനിത സുരേശ!
കൽക്കിൻ! പാഹിമാം.                           
 

അരങ്ങുസവിശേഷതകൾ: 

ശ്രീകൃഷ്ണൻ വിശ്വരൂപം കൈകൊള്ളുന്നു. ഇതു ദർശിച്ച് പൂർവസ്മരണ വന്ന ശിശുപാലൻ-  വൈകുണ്ഠത്തിലെ ദ്വാരപാലകൻ- ഭഗവാനാൽ വധിക്കപ്പെടാനായി ഒരുങ്ങുന്നു. ശ്രീകൃഷ്ണൻ ചക്രം കൊണ്ട് ശിശുപാലനെ വധിക്കുന്നു. ശ്രീകൃഷ്ണൻ ധർമ്മപുത്രനോട് – ‘ഇനി വേഗം യാഗം സമാപിച്ചുകൊള്ളുക’.