മംഗളം മേന്മേൽ വരട്ടെ തവ

രാഗം: 

മോഹനം

താളം: 

അടന്ത

ആട്ടക്കഥ: 

നിഴൽക്കുത്ത്

കഥാപാത്രങ്ങൾ: 

മുനി(മാർ-താപസന്മാർ)

ഹതേ രാക്ഷസേസ്മിൻ മൃധേ താപസൗഘോ

ഗതേ സാധ്വസേസ്തം സതേ ചാശിഷോസ്മൈ

സമീരപ്രസൂത്യൈ ദദാനോ നിതാന്തം

നരിനർത്തി വിഷ്വക് പുരാ ഭൂരിഹർഷം

മംഗളം മേന്മേൽ വരട്ടെ തവ ഭംഗമേശാതിരിക്കട്ടെ

ഇംഗിതമേതുമതുപോൽ ഭവിക്കട്ടെ

തുംഗമാം കീർത്തിയുമെങ്ങും വിളങ്ങട്ടെ.

മർത്ത്യരിലാരാലുമാകാതൊരു കൃത്യം ഭവാനിഹ ചെയ്തു

ഇത്തരമോരോന്നു പാർത്തിടുന്നേരത്തു

നൂറ്റുപേർതൊട്ട രാജാക്കൾ നിസ്സാരന്മാർ

സന്താപമെല്ലാമകന്നു ഞങ്ങൾ സന്തോഷസിന്ധുവിൽ നീന്തി

ചിന്തിതസന്താന സത്വരം പോയിനീ

യന്തകസന്തതിയോടിതു ചൊൽക നീ