പാർത്ഥപ്രവേധവിധിയിത്ഥം നടത്തി

ആട്ടക്കഥ: 

നിഴൽക്കുത്ത്

പാർത്ഥപ്രവേധവിധിയിത്ഥം നടത്തിനൃപ-

ധൂർത്തന്റെ മുന്നിലവനെത്തി

നിഖിലവുമുണർത്തി, വിധുരത കെടുത്തി

അണ്ഡജനുമതുപൊഴുതു- ബന്ധുവിനി നീയിവനു-

സന്തതവുമിതി ബഹു പുകഴ്ത്തീ.

സമ്മോദമോടുപല സമ്മാനമേകി പുന-

രമ്മാന്ദ്രികേന്ദ്രനവ വാങ്ങി

കഴലിണ വഴങ്ങി, പടുവിട വഴങ്ങി

വഴിയിലിടകൂടിയുടൻ- ഉഴറി നടകൊള്ളുമള-

വഴലൊടിതി ചിന്തകൾ തുടങ്ങീ.

അമ്പോ! കടുംക്രിയയൊരെൻപറ്റു ചെയ്തിവിടെ

വമ്പാപി ഞാനിതതി കഷ്ടം!

ജനി ബത നികൃഷ്ടം, സുകൃതമപി നഷ്ടം

പറവതിനിയെന്തു മമ- തരുണിയൊടിതവളറികിൽ-

അരിശമൊടു ചെയ്തിടുമനിഷ്ടം.

ഈവണ്ണമോർത്തു പലതാവിശ്വകണ്ടകനു-

മാവാസമാർന്നിതതറിഞ്ഞു

സഹചരി തെളിഞ്ഞു, സുതനൊടുമണഞ്ഞു

വദനരുചി മങ്ങി നിജ- പതിയെയവളഥ കണ്ടു-

കദനമൊടുമിങ്ങനെ പറഞ്ഞു