കനക്കെക്കൊതി കലർന്നു മിഴിച്ചു പാവകളെ-

രാഗം: 

മോഹനം

താളം: 

ചെമ്പട

ആട്ടക്കഥ: 

നളചരിതം രണ്ടാം ദിവസം

കഥാപാത്രങ്ങൾ: 

കലി

ചരണം.2

കനക്കെക്കൊതി കലർന്നു മിഴിച്ചു പാവകളെ-
ക്കണക്കെ നിങ്ങളും കണ്ടങ്ങിരിക്കവേ
മനസ്സിലുറപ്പോടവൾ പരക്കും ജനം നടുവിൽ
മനുഷ്യപ്പുഴുവിനെയോ വരിച്ചുപോൽ?

മിനക്കെട്ടങ്ങുമിങ്ങും നടക്ക മാത്രമിഹ
നിനയ്ക്കിൽ നിങ്ങൾക്കൊരു ലാഭമായ്‌.
എനിക്കിന്നതു കേട്ടിട്ടു ജ്വലിക്കുന്നുണ്ടു കോപം
‘പിണക്കിയകറ്റുവാൻ ഞാനവനെയും
ധ്രുവമവളെയും രാജ്യമകലെയും
അതിചപല‘മെന്നിഹ സമയം കരോമി.

അർത്ഥം: 

സാരം: വർദ്ധിച്ച കൊതിയോടെ പാവകളെപ്പോലെ നിങ്ങളെല്ലാം കണ്ടിരിക്കുമ്പോൾ ചങ്കുറപ്പോടെ അവൾ ഒരു മനുഷ്യപ്പുഴുവിനെയാണോ വരിച്ചത്‌! മിനക്കെട്ട്‌ അങ്ങും ഇങ്ങും നടന്നതു മാത്രം നിങ്ങൾക്കു ലാഭം! ഇതു കേട്ടിട്ട്‌ എനിക്കു കോപം ജ്വലിക്കുന്നുണ്ട്‌. അവനെയും അവളെയും ഞാൻ പിണക്കിയകറ്റും. രാജ്യമകലെയാക്കും. സംശയമില്ല. ഞാൻ ശപഥം ചെയ്യുന്നു.

അരങ്ങുസവിശേഷതകൾ: 

ഇന്ദ്രന്റെ സാന്ത്വനവാക്കുകൾ കേൾക്കാതെ കലിദ്വാപരന്മ​‍ാർ ശപഥം ചെയ്ത്‌ ഇന്ദ്രാദികളെ പിരിഞ്ഞുപോരുന്നു.