കാലകാലന്റെ കൃപ

രാഗം: 

പന്തുവരാടി

താളം: 

ചെമ്പട 8 മാത്ര

ആട്ടക്കഥ: 

നിവാതകവച കാലകേയവധം

കഥാപാത്രങ്ങൾ: 

അര്‍ജ്ജുനന്‍

ചരണം 2:
കാലകാലന്റെ കൃപ
ചാലവേ ഉണ്ടെന്നാകില്‍
കാലകേയ തവ കാലഗേഹഗമനായ
കാലമിതുതന്നെ ദുര്‍മ്മതേ

അർത്ഥം: 

കാലകാലന്റെ കൃപ വേണ്ടതുപോലെ ഉണ്ടെങ്കില്‍ ദുര്‍മ്മതിയായ കാലകേയാ, നിനക്ക് കാലഗേഹത്തിലേക്ക് ഗമിക്കുവാനുള്ള കാലമിതുതന്നെ.