യുദ്ധേ ബലേന സഹിതോ

രാഗം: 

കേദാരഗൌഡം

ആട്ടക്കഥ: 

കംസവധം

യുദ്ധേ ബലേന സഹിതോ ജഗതാമധീശഃ

കൃഷ്ണസ്തദാ സുദൃഢമുഷ്ടിഭിരാത്തരോഷം

ചാണൂരമുഷ്ടികമുഖാൻ വിനിഹത്യ മല്ലാൻ

ക്ഷോണീവരേന്ദ്രസവിധം സമഗാജ്ജവേന

അർത്ഥം: 

ലോകാധീശ്വരനായ ശ്രീകൃഷ്ണൻ ബലരാമനോടുകൂടി ഏറ്റവും ദേഷ്യത്തോടെ ശക്തിയേറിയ കൈകളെക്കൊണ്ട് ചാണൂരൻ, മുഷ്ടികൻ തുടങ്ങിയ മല്ലന്മാരെ വധിച്ചിട്ട് പെട്ടന്ന് രാജാവായ കംസന്റെ മുന്നിലേയ്ക്ക് ചെന്നു.