കൃതാഭ്യനുജ്ഞോ ജനകേന മോദാൽ

രാഗം: 

കേദാരഗൌഡം

ആട്ടക്കഥ: 

നിവാതകവച കാലകേയവധം

കൃതാഭ്യനുജ്ഞോ ജനകേന മോദാൽ
കൃതാർത്ഥതാ പ്രാപ്യ പൃഥാതനൂജഃ
കരേ ഗൃഹീത്വാ സ തു വൈജയന്തം       
സമാരുരോഹാപ്യഥ വൈജയന്തംഃ

അർത്ഥം: 

ജനകനില്‍നിന്നും അനുവാദം ലഭിച്ചപ്പോള്‍ സന്തോഷവാനും കൃതാര്‍ത്ഥനുമായിതീര്‍ന്ന കുന്തീപുത്രന്‍ ജയന്തന്റെ കരംഗ്രഹിച്ചുകൊണ്ട് വൈജയന്തത്തിലേക്ക്(ഇന്ദ്രന്റെ കൊട്ടാരം) കയറി‍.