വാക്യങ്ങളീവണ്ണം

രാഗം: 

മോഹനം

താളം: 

അടന്ത 14 മാത്ര

ആട്ടക്കഥ: 

നിവാതകവച കാലകേയവധം

കഥാപാത്രങ്ങൾ: 

അര്‍ജ്ജുനന്‍

പരേണപുംസാനുഗതാമലൗകികൈർ
വചോഭിരത്യന്തവിനിന്ദിതാർമ്മുഹുഃ
വിയോഗദുഃഖൈകവിധായവിഭ്രമാം
ജ്ഞാത്വാസതീംതാംസവിരക്തധീരഭൂൽ

പല്ലവി:
വാക്യങ്ങളീവണ്ണംപറഞ്ഞതു
യോഗ്യമല്ലെന്നറികനീ

അനുപല്ലവി:
ശക്യേതരമായുള്ളകർമ്മങ്ങൾ

ചരണം 1
സൗഖ്യമല്ലേതുമഹോവൃഥാവലേ
ഹംസികളംബുജനാളങ്ങളെന്നിയേ
ശൈവലംമോഹിക്കുമോപിന്നെ
ഹന്തകരിണിഹരിണത്തെ
ആഗ്രഹിച്ചീടുമോചൊല്ലീടുനീ
പരിഹാസമായ്‌വന്നുകൂടും
മനുജന്മാരിലാഗ്രഹമിന്നുതവ
ആഹാ!മതിഭ്രമമെന്നുവന്നുതവ
നല്ലതല്ലേതുമഹോവൃഥാവലേ

[[ ചരണം 2:
പൂർവംപുരൂരവസ്സാകിയഭൂപതി
പാണിഗ്രഹണംചൊയ്കയാലിപ്പോൾ
ഉർവശിനീമമമാതൃഭാവത്തെ
വഹിക്കുന്നകാരണത്താൽഅതി-
ദുർവാരമാകുംഗുരുതൽപ്പഗാമിത്വമാകുന്ന
പാപംമേലിൽവരും
സ്വർവനിതാജനമൻപോടണിയുന്ന
ചാരുശിരോരത്നമേവൃഥാവലേ

ചരണം 3:
നാരായണനെന്നനാമമുടയോരു
മാമുനിമാർതിലകൻ
സുരനാഥനാമെന്നുടെതാതനു
ദാരങ്ങളായിട്ടുനൽകിയതും
ഉള്ളിലോരാതിവണ്ണമനംഗബാണമേറ്റു
പാരംമയങ്ങീടൊല്ലാ
നല്ലനേരായമാർഗ്ഗമൊഴിഞ്ഞുനടന്നവർ
പാപികളെന്നുവരുംവൃഥാവലേ

ചരണം 4:
മട്ടോലുംമൊഴിതവഖലു
ധൃഷ്ടതയൊട്ടുമെളുതല്ലെടോനല്ല
ശിഷ്ടജനമിതുകേൾക്കുന്നനേരത്തു
കഷ്ടമെന്നുവദിക്കുംഎന്റെ
ജ്യേഷ്ഠനായുള്ളയുധിഷ്ഠിരൻകേട്ടാ-
ലിതൊട്ടുംസഹിച്ചീടുമോഅതി-
നിഷ്ഠുരമെന്നേപറയാവൂനിന്നുടെ
മാനസമിന്നിതഹോവൃഥാവലേ. ]]

അർത്ഥം: 

ഭവതി ഈവണ്ണമുള്ള വാക്യങ്ങള്‍ പറഞ്ഞത് യോഗ്യമല്ലെന്ന് അറിയുക. അഹോ! ചെയ്യരുതാത്തതായ കര്‍മ്മങ്ങള്‍ ഒട്ടും സുഖകരമല്ല. ഹംസങ്ങള്‍ താമരവളയങ്ങളെയല്ലാതെ പായല്‍ തിന്നുവാന്‍ മോഹിക്കുമോ? ഹോ! പിടിയാന മാനിനെ ആഗ്രക്കുമോ? പറയൂ. മനുഷ്യരിലുള്ള ഭവതിയുടെ ആഗ്രഹം പരിഹാസകാരണമാകും. അഹോ! ഭവതിക്ക് ബുദ്ധിഭ്രമമാണെന്ന് വന്നിരിക്കുന്നു. കഷ്ടം! ഇത് ഒട്ടും നല്ലതല്ല.‍

അനുബന്ധ വിവരം: 

1) മുൻപ് ഈ പദം അടന്ത രണ്ടാം കാലത്തിൽ ആയിരുന്നു.