എന്തിഹനിതാന്തബലസിന്ധുരഹയാദിരിവ

രാഗം: 

മദ്ധ്യമാവതി

താളം: 

ചെമ്പട

ആട്ടക്കഥ: 

ദേവയാനി സ്വയംവരം

പ്രത്യഗ്രാത്യുഗ്രമേഘദ്ധ്വനിതപടുതരംപാര്‍ത്ഥിവാനീകഘോഷം

തത്താവച്ഛത്രുഹസ്തിപ്രവരമൃഗമപതീരക്തനേത്രാഞ്ചിതാസ്യഃ

ശ്രുത്വാസംഭ്രാന്തചിത്തശ്ചിലിതമൃഗകുലംമര്‍ക്കടേന്ദ്രാഗഭീരോ

ഭീത്വാസിംഹാരവേണാഖിലഗഗനതലംദുര്‍മ്മുഖോസൌവ്യചിന്തീത്

എന്തിഹനിതാന്തബലസിന്ധുരഹയാദിരിവ-

മന്തികതമേസപദികേള്‍പ്പദുമഹോ?

സംഭ്രമമിയന്നുമൃഗസഞ്ചയവുമോടുന്നു

ജൃംഭിതപദാതികൃതഹുംകൃതിരവേണ

ചൂര്‍ണതിമിരപരിപൂര്‍ണമഖിലജഗ

ദര്‍ണവസമാനബലഷണ്ഡമിഹവരുന്നൂ

ഗർജ്ജിതമിതെന്നുശിഖിനൃത്തമിതുചെയ്തീടുന്നു

ഊര്‍ജ്ജിതഭയേനഹരിഗഹ്വരേപായുന്നു

ഇജ്ജനവുമിന്നിവിടെസജ്വരിതനായ്വരികി-

ലജ്ഞനിവിനെന്നുവരുമില്ലതിനുസംശയം

സുന്ദരശരീരനൊരുമന്നവശിരോമണിയി-

ന്നെന്നൊടുപൊരുന്നതിനുവന്നിടുന്നുവോ?

എങ്കിലഹമിന്നിവനെശങ്കകള്‍കളഞ്ഞുയമ-

കിങ്കരനുനല്കുവതിനുകിംകിമതിചിന്താ?

ദുര്‍മ്മതിജനങ്ങളുടെദുര്‍മ്മദമടക്കീടുന്ന

ദുര്‍മ്മുഖനിതെന്നഖിലസമ്മതമിതല്ലൊ