ദശമുഖദയിതാം താം തൽകനിഷ്ഠഞ്ച രാമൻ

ആട്ടക്കഥ: 

യുദ്ധം

ശ്ലോകം
ദശമുഖദയിതാം താം തൽകനിഷ്ഠഞ്ച രാമൻ
നയസഹിതവചോഭിശ്ശാന്തരാക്കീ തദാനീം
സ തു നൃപവചനത്താൽ സർവ്വകർമ്മാണി ചക്രേ
രഘുവരനഥ സൈന്യം പ്രാപ്യ സൗമിത്രിമൂചേ

അർത്ഥം: 

രാവണന്റെ മൃതശരീരത്തിൽ വീണ് വിലപിച്ച മണ്ഡോദരിയേയും അയാളുടെഅനുജനായ വിഭീഷണനേയും നയംകലർന്ന വാക്കുകളെക്കൊണ്ട് ശ്രീരാ മൻ ശാന്തരാക്കി,  പിന്നെ രാമന്റെ നിർദ്ദേശപ്രകാരം രാവണന്റെ ശേഷക്രിയകൾ ചെയ്തു. അതിനുശേഷം വിഭീഷണനെ ലങ്കാധിപതിയായി അഭിഷേകം ചെയ്യിക്കാൻ രാമൻ ലക്ഷ്മണനെ നിയോഗിച്ചു.