അടക്കിനാനോ നാടൊക്കെയും

രാഗം: 

ഉശാനി

താളം: 

മുറിയടന്ത

ആട്ടക്കഥ: 

നളചരിതം രണ്ടാം ദിവസം

കഥാപാത്രങ്ങൾ: 

സുദേവൻ

അടക്കിനാനോ നാടൊക്കെയും പുഷ്കരൻ

ആജികൊണ്ടെങ്കിൽ മുഷ്കരൻ,

വ്യാജംകൊണ്ടെങ്കിൽ തസ്കരൻ,

ഈശനെത്രയും കർക്കശൻ, പിന്നെയെന്തു, ചൊല്ലുക

അർത്ഥം: 

പുഷ്കരൻ നാടുമുഴുവൻ കൈക്കലാക്കി എന്നോ! യുദ്ധത്തിൽ ജയിച്ചാണ് അത് ചെയ്തതെങ്കിൽ അവൻ ശക്തിമാൻ തന്നെ. കള്ളത്തരം കൊണ്ടാണെങ്കിൽ അവൻ കള്ളനാകുന്നു. ഈശ്വരൻ നിർദ്ദയനാണ്. ങ്ഹാ, ബാക്കി പറയൂ.