പ്രവണനെങ്ങളിൽ ഭക്തിമാൻ നളൻ

രാഗം: 

മോഹനം

താളം: 

ചെമ്പട

ആട്ടക്കഥ: 

നളചരിതം രണ്ടാം ദിവസം

കഥാപാത്രങ്ങൾ: 

ഇന്ദ്രൻ

ചരണം.2

പ്രവണനെങ്ങളില്‍ ഭക്തിമാന്‍ നളന്‍,
പ്രണതപാലനം വ്രതമവേഹി നോ.
ഗുണഗണൈകനിലയമായ മിഥുനമി-
തനൃണരായിതനുഘടയ്യ ഞങ്ങളു-
മിന്നധുനാ; നിനക്കിനി നല്ലതിനായ്‌
വയമൊന്നിഹ പറവതു കേള്‍ക്ക കലേ,
നളനില്‍ തവ വൈരമനര്‍ത്ഥകരം;
കുമതി ഭവാന്‍, അവന്‍ ഗുണവാന്‍,
വ്യസനം തവ വരുമുടനേ.

അർത്ഥം: 

വിനയശീലനായ നളൻ ഞങ്ങളിൽ ഭക്തി ഉള്ളവനാകുന്നു. ഭക്തവാത്സല്യം ഞങ്ങളുടെ വ്രതമാണെന്ന് നിനക്ക് അറിയുക. ഗുണഗണങ്ങൾക്ക് ഇരിപ്പിടമായ ഇവരെ തമ്മിൽ ബന്ധിപ്പിച്ചതിനാൽ, ഇന്ന് ഞങ്ങളും കടപ്പാട് നിർവഹിച്ചവർ ആയി. അല്ലയോ കലേ, നിനക്ക് നല്ലതുവരാൻ വേണ്ടി ഞങ്ങൾ പറയുന്നു; അത് കേൾക്ക്; നളനോടുള്ള നിന്റെ ശത്രുത നിനക്ക് ഉപദ്രവമുണ്ടാക്കും. നീ കുബുദ്ധിയും അവൻ നന്മനിറഞ്ഞവനുമാണ്. അതിനാൽ നിനക്ക് വൈകാതെ ആപത്ത് വരും.