കുശലമെന്നതേവേണ്ടൂ 

രാഗം: 

മദ്ധ്യമാവതി

താളം: 

അടന്ത

ആട്ടക്കഥ: 

നളചരിതം ഒന്നാം ദിവസം

കഥാപാത്രങ്ങൾ: 

ഇന്ദ്രൻ

കുശലമെന്നതേവേണ്ടൂ സകലം മേ നിനയ്ക്കുമ്പോൾ
സഫലം ദർശനമിന്നു തേ;
വിപുലം സംശയം ചിത്ത-
മതിലൊന്നുണ്ടെനിക്കിപ്പോൾ
ശിഥിലമാക്കുക വചസാ താപസവര്യ…

അർത്ഥം: 

എല്ലാം ആലോചിച്ച് നോക്കിയാൽ സൗഖ്യം തന്നെ എന്ന് കരുതാം. അങ്ങയെ കണ്ടതിനു ഫലമുണ്ട്. ഇന്ന് എനിക്ക് എന്റെ മനസ്സിൽ ഒരു വലിയ സംശയം ഉണ്ട്. അല്ലയോ താപസശ്രേഷ്ഠാ ആ സംശയം അങ്ങ് വാക്കുകൾ കൊണ്ട് ഇല്ലാതാക്കിയാലും.