നാഥ! പുരുഭൂതിസമുദായമിതശേഷവും

രാഗം:ബിലഹരി

താളം:ചെമ്പ

കഥാപാത്രം:കുചേല പത്നി

നാഥ! പുരുഭൂതിസമുദായമിതശേഷവും പാഥോജനേത്രനുടെ കാരുണ്യമല്ലൊ പീതാംബരൻ പൃഥുക ഭുക്തിയാൽ തോഷിച്ചു വീതശങ്കം നമുക്കേകിനാൻ സമ്പദം; ദൈതേയവൈരിയിലനാരതം ഭക്തിയോടു ചെമ്മേ വസിക്ക ചരമാവധി സുഖേന നാം