രാമ രാമ മഹാമതേ തവ

രാഗം: 

നാഥനാമാഗ്രി

താളം: 

അടന്ത

ആട്ടക്കഥ: 

യുദ്ധം

കഥാപാത്രങ്ങൾ: 

ഗരുഡൻ

രാമ രാമ മഹാമതേ തവ ജീവിതംപോലുള്ള ഞാന്‍
നിന്‍ സഖാവാകുന്നു കേളയിതാര്‍ക്ഷ്യനാകിയ പക്ഷികൾ
ഇന്ദ്രജിത്തയി നിങ്ങളെ ബന്ധിച്ചിതെന്നറിഞ്ഞു ഞാന്‍
ഹന്ത പീഡാം ഹരിപ്പതിന്നായിങ്ങു വന്നതു സന്മതേ
രാവണം രജനീചരാനപി കൊന്നു നീ ജാനകിയോടും
സ്വൈരമായ്  വാഴുന്ന നാള്‍ മേ  തത്വമങ്ങറിയിച്ചിടാം
പോകുന്നേനഹമിന്നിനി  ഹൃദിശോകത്തെ കരുതീടൊല്ലാ
രാവണാദികളെ  ഹനിപ്പതിനുണ്ടു ബലമയി തേ സഖേ