മാതംഗാനനമബ്‌ജവാസരമണീം

ആട്ടക്കഥ: 

കിർമ്മീരവധം

മാതംഗാനനമബ്‌ജവാസരമണീം ഗോവിന്ദമാദ്യം ഗുരും

വ്യാസം പാണിനി ഗർഗ്ഗനാരദ കണാദാദ്യാൻമുനീന്ദ്രാൻ ബുധാൻ

ദുർഗ്ഗാം ചാപി മൃദംഗശൈലനിലയാം ശ്രീ പോർക്കലീ മിഷ്ടദാം

ഭക്ത്യാ നിത്യമുപാസ്മഹേ സപദി ന: കുർവ്വന്ത്വമീ മംഗളം

അർത്ഥം: 

 ഗണപതി, സരസ്വതി, ഗോവിന്ദനെന്ന ആദ്യഗുരു, വ്യാസൻ, പാണിനി, ഗർഗ്ഗൻ, നാരദൻ, കണാദൻ തുടങ്ങിയ മുനിശ്രേഷ്ഠന്മാർ, സജ്ജനങ്ങൾ, മിഴാക്കുന്നമ്പലത്തിൽ വാഴുന്ന ദുർഗാദേവി, അഭീഷ്ടങ്ങൾ നല്കുന്ന ശ്രീപോർക്കലീദേവി ഇവരെയെല്ലാം ഭക്തിയോടുകൂടി എന്നും നമ്മൾ ഉപാസിയ്ക്കുന്നു; ഇവർ നമുക്ക് വേഗം മംഗളം വരുത്തട്ടെ.