കാർമ്മുകശര

രാഗം: 

കേദാരഗൌഡം

താളം: 

ചെമ്പട 8 മാത്ര

ആട്ടക്കഥ: 

നിവാതകവച കാലകേയവധം

കഥാപാത്രങ്ങൾ: 

ആശുതമൻ

ചരണം 6:
കാർമ്മുകശരധാരികളെന്നുള്ളൊരു
ദുർമ്മദമേറിയനിങ്ങളെയൊക്കെ
നിർമ്മഥനംചെയ്യാനായ്‌സംഗര
കർമ്മംനോക്കീടുംഞാനധുനാ

അർത്ഥം: 

വില്ലും അമ്പും ധരിച്ചവർ എന്ന ദുർമ്മദം പൂണ്ട നിങ്ങളെ എല്ലാം ഇല്ലാതാക്കാൻ യുദ്ധമാകുന്ന കർമ്മം ചെയ്യുന്നുണ്ട് ഞാനിപ്പോൾ.