അടലിലധിക ചതുരരായ 

രാഗം: 

ആഹരി

താളം: 

പഞ്ചാരി

ആട്ടക്കഥ: 

സീതാസ്വയംവരം

കഥാപാത്രങ്ങൾ: 

മാരീചൻ

ഏവം ശ്രീരാമചന്ദ്രന്‍ സഹജനൊടുരചെയ്‌താര്‍ത്തു നില്‌ക്കുന്ന നേരം

ഭീമാകാര കരാളൗ നൗിശിചരചതുരൗ യാഗശാലാന്തരംഗേ

താവന്മാംസൈഃ സമേതം രുധിരമതിതരാം വര്‍ഷയന്ത നദന്തൗ

പോരിന്നായേറ്റു രാമം നിശിചരനഥ മാരീചനേവം ബഭാഷേ
 

അടലിലധിക ചതുരരായ നിശിചരര്‍ക്കു നേരെ നിന്നു

മിടുമയൊടു പൊരുതീടാമെന്നേതുമങ്ങു കരുത വേണ്ട

(ആരെടാമനുജ വരുന്നവരാരെടാ മനുജ)

അതികിശോരരായ നിങ്ങള്‍ അടവിതന്നിലടലിനായി

എതിരിടുന്നതിന്നു നല്ലതല്ല കൊന്നു തിന്നുന്നവന്‍