കാതരവിലോചനേ കാതരയാകുവാന്‍

രാഗം: 

ധന്യാസി

താളം: 

ചെമ്പട

ആട്ടക്കഥ: 

കർണ്ണശപഥം

കഥാപാത്രങ്ങൾ: 

ദുര്യോധനൻ

വീര്യാംബുരാശി വിജിഗീഷു യശേഷുവൈര

നിര്യാതനോത്സുക നധൃഷ നതിപ്രഭാവാന്‍

ദുര്യോധനന്‍ വിധുരയായ് മരുവുന്ന തന്‍റെ

ഭാര്യക്കു സാന്ത്വന വച്ചസ്സുകളിത്ഥമൂചേ

കാതരവിലോചനേ കാതരയാകുവാന്‍

കാരണമെന്തെടോ കാമിനിമാര്‍മണേ

ഇന്ദുസമാനാനനം തന്നില്‍നിന്നഹോമൃദു-

മന്ദഹാസമാംനറും ചന്ദ്രിക മാഞ്ഞിതോ ?

തുംഗാനുരാഗിണി നിൻ ഭംഗികള്‍ തിങ്ങീടിന

ശൃംഗാരവിലാസങ്ങളെങ്ങു പോയോമലേ ?

പ്രാണനായികേ തവ ദീനത കാണുവാന്‍

ത്രാണിയില്ലെനിക്കു ഹാ പ്രാണസങ്കടമല്ലോ

അരങ്ങുസവിശേഷതകൾ: 

ദുര്യോധനന്റെ തിരനോക്ക്.

ഭാനുമതി വിഷാദമഗ്നയായി ഉപവിഷ്ടയായി ഇരിക്കുന്നു. ദുര്യോധനന്‍ പ്രവേശിച്ച് തെല്ലിട നോക്കി നിന്നിട്ട് ഭാനുമതിയുടെ അടുക്കലേക്ക് ചെല്ലുന്നു. ഭാനുമതി എഴുന്നേല്‍ക്കുന്നു. ദുര്യോധനൻ പദമാടുന്നു.