പ്രാണദാനം ചെയ്ത തവ

രാഗം: 

കാനക്കുറുഞി

താളം: 

ചെമ്പട

ആട്ടക്കഥ: 

രുഗ്മിണി സ്വയംവരം

കഥാപാത്രങ്ങൾ: 

രുഗ്മിണി

പ്രാണദാനം ചെയ്ത തവ പാർത്തു കണ്ടാൽ തരുവാനായ്

കാണുന്നില്ലേതുമഹോ ഞാൻ കാലിണ കൈവണങ്ങുന്നേൻ

അർത്ഥം: 

അഹോ! പ്രാണൻ നല്കിയ അങ്ങേയ്ക്ക് തരുവാനായി ആലോചിച്ച് നോക്കിയാൽ ഒന്നും കാണുന്നില്ല. അങ്ങയുടെ പാദങ്ങളിൽ ഞാൻ നമസ്കരിച്ചു കൊള്ളുന്നു, ഭൂദേവാ സന്തോഷമായി.

അരങ്ങുസവിശേഷതകൾ: 

രുഗ്മിണി ബ്രാഹ്മണനെ വന്ദിച്ചു യാത്രയാക്കുന്നു.