കനക്കുമർത്ഥവും സുധ കണക്കേ പദനിരയും

രാഗം: 

പൊറനീര

താളം: 

ചെമ്പട

ആട്ടക്കഥ: 

നളചരിതം ഒന്നാം ദിവസം

കഥാപാത്രങ്ങൾ: 

സരസ്വതി

കനക്കുമർത്ഥവും സുധ കണക്കേ പദനിരയും
അനർഗ്ഗളം യമകവും അനുപ്രാസമുപമാദി
ഇണക്കംകലർന്നു രമ്യം ജനിക്കും നൽസാരസ്വതം
നിനക്കും നിൻദയിതയ്ക്കും നിനയ്ക്കുന്നവർക്കും നിന്നെ.

അർത്ഥം: 

സാരം: വർദ്ധിക്കുന്ന അർദ്ധവും മധുരമായ പദനിരയും യമകം, അനുപ്രായം, ഉപമ തുടങ്ങിയ അലങ്കാരങ്ങളും തടവില്ലാതെ കലർന്നുള്ള സുന്ദരമായ നല്ല ഭാഷ നിനക്കും നിന്റെ ദയിതയ്ക്കും നിന്നെ നിനയ്ക്കുന്നവർക്കും ഉണ്ടാകും. 

(ഈ ശ്ലോകം  ഉണ്ണായിവാര്യരുടെ സാഹിത്യനിപുണതയെ സൂചിപ്പിക്കാൻ പലരുംമുദ്ധരിച്ചിട്ടുണ്ട്)

അരങ്ങുസവിശേഷതകൾ: 

എല്ലാവരെയും വന്ദിച്ച്‌ നളദമയന്തിമാർ രംഗമധ്യത്തിൽ നില്ക്കുമ്പോൾ രംഗം അവസാനിപ്പിച്ച്‌ ദേവന്മാരും സരസ്വതിയും ഭീമരാജാവും പിന്നിലേക്ക്‌ നീങ്ങി രംഗം വിടുന്നു. മേളം അവിടെ കലാശിച്ച്‌ നളദമയന്തിമാർ തൊഴുതു നിന്ന്‌ ധനാശി.